driver
driver

കൊട്ടാരക്കര: .എസ്.ആർ.ടി.സി ഡിപ്പോയിൽ ആവശ്യത്തിന് ഡ്രൈവർമാരില്ല. സർവീസുകൾ പ്രതിസന്ധിയിൽ. നിലവിൽ 104 ഷെഡ്യൂളുകളാണ് ഡിപ്പോയിലുള്ളത്. കഴിഞ്ഞ ഒരുമാസമായി ദീർഘദൂര സർവീസുകൾ ഉൾപ്പടെ മിക്ക സർവീസുകളും പുനരാരംഭിച്ചെങ്കിലും ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകളെ ഡ്രൈവർമാരുടെ കുറവ് സാരമായി ബാധിക്കുന്നു. എംപാനൽ ഡ്രൈവർമാരുടെയും പി.എസ്.സി വഴി നിയമിച്ച എംപാനൽ ഡ്രൈവർമാരുടെയും കുറവാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.കോടതി ഉത്തരവിനെ തുടർന്നാണ് ഈ ഡ്രൈവർമാരെ പിരിച്ചുവിട്ടത്. പകരക്കാരെ നിയമിക്കാനുള്ള നീക്കം ഇനിയും പൂർണമായിട്ടില്ല.

കളക്ഷൻ കുറഞ്ഞു

ഡ്രൈവിംഗ് പരീശീലനം പൂർത്തിയാക്കിയ ഡ്രൈവർമാരെ പി.എസ്.സിയാണ് നിയമിക്കേണ്ടത്.

കൊവിഡ് പശ്ചാത്തലത്തിൽ പൊതുവേ നഷ്ടത്തിലായിരുന്ന കെ.എസ്.ആർ.ടി.സി ഒരുവിധം കരകയറി വരുന്നതിനിടയിലാണ് ജീവനക്കാരുടെ അഭാവം മൂലം ഷെഡ്യൂളുകൾ കാൻസൽ ചെയ്യേണ്ടി വരുന്നത്. മുൻപ് കൊട്ടാരക്കര ഡിപ്പോയിൽ പ്രതിദിനം 14 ലക്ഷത്തോളും രൂപ ശരാശരി കളക്ഷൻ ഉണ്ടായിരുന്നത് ഇപ്പോൾ എട്ടും ഒൻപതും ലക്ഷത്തിലേയ്ക്ക് ഒതുങ്ങി. ഒഴിവുള്ള ഡ്രൈവർമാരെ നിയമിച്ചാൽ പ്രതിദിന വരുമാനം പഴയപടി ആക്കാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു.