photo

കരുനാഗപ്പള്ളി: പത്തനംതിട്ട ജനനീ ഫുട്ബാൾ ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ജനനീ ഷൈനിംഗ് സ്റ്റാർ പുരസ്കാരത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും പന്മന മനയിൽ ഫുട്ബാൾ അസോ. ചെയർമാനുമായ പന്മന മഞ്ജേഷ് അർഹനായി. സംസ്ഥാനത്തെ പ്രാദേശീക ഫുട്ബാൾ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത പത്തുപേരിൽ നിന്ന് ഓൺലൈൻ വോട്ടടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഫുട്ബാൾ പരിശീലകൻ എബി ഐസക് സ്പെഷ്യൽ ജൂറി പുരസ്കാരത്തിനും അർഹനായി. ലോക്ക് ഡൗൺ കാലത്ത് കായിക താരങ്ങളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പന്മന എം.എഫ്.എ നടപ്പാക്കിയ 'കളിച്ചു വളരാൻ കൈതാങ്ങ് ' പദ്ധതിയിലൂടെ ഭക്ഷ ധാന്യങ്ങളും ജീവൻ രക്ഷാമരുന്നുകളും ഓൺലൈൻ പഠനത്തിന് ടെലിവിഷനും മൊബൈൽ ഫോണുകളും നൽകുന്ന പദ്ധതിയുടെ സൂത്രധാരനുമാണ് മഞ് ജേഷ്. നിലവിൽ ജില്ലാ ഒളിംപിക് അസോ. ഭരണ സമിതിയംഗവും മനയിൽ ഫുട്ബാൾ അക്കാഡമി കോ- ഓർഡിനേറ്ററുമാണ്. അടുത്ത മാസം പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.