പത്തനാപുരം: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പിടവൂർ ജവഹർ പബ്ലിക് ലൈബ്രറിയിൽ നടന്ന അനുമോദന യോഗം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനന്തു പിള്ള ,സുനിതാ രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ ,ബ്ലോക്ക് മെമ്പർ യദുകൃഷ്ണൻ , വാർഡ് മെമ്പർ സജിതാ അനിമോൻ എന്നിവർക്ക് സ്വീകരണം നല്കി.ചടങ്ങിൽ ജി.രാധാമോഹനൻ അദ്ധ്യക്ഷത വഹിച്ചു. പിടവൂർ രമേശ് സ്വാഗതവും ലതി വിജയൻ നന്ദിയും പറഞ്ഞു.