കൊല്ലം: താമരക്കുളത്തെ ചണ്ടി ഡിപ്പോ ആക്കാനുള്ള നീക്കത്തിനെതിരെ യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാംകുട്ടൻ, ഏരിയാ പ്രസിഡന്റ് അഖിലേഷ്, മണ്ഡലം സെക്രട്ടറിമാരായ അനന്ദു, അഭിജിത്ത്, മണ്ഡലം ട്രഷറർ ശ്രീകാന്ത്, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം അഭിനസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കൃഷ്ണകാന്ത്, സൂരജ് മഹേഷ്, അനന്ദു എന്നിവർ സംസാരിച്ചു. നേതാക്കളായ ശ്രീജ ചന്ദ്രൻ, മോൻസി, ജ്യോതിഷ് ചന്ദ്രൻ, ശരത്, ലാലു, ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.