navas
മൈനാഗപ്പള്ളി വെട്ടിക്കാട്ട് പാടശേഖരത്തിലെ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തപ്പോൾ

ശാസ്താംകോട്ട: മൈനാഗപ്പള്ളി വെട്ടിക്കാട്ട് പാടശേഖരത്തിൽ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം രാജി രാമചന്ദ്രൻ, കൃഷി ഓഫീസർ ടി. സ്മിത, ഗ്രാമ പഞ്ചായത്ത് അംഗം ബിജികുമാരി, അഡ്വ. ടി. മോഹനൻ, കോവൂർ മോഹനൻ, വിജയൻ പിള്ള, ആർ. അനിൽ, യശോധരൻ, സജീവ്, രാജൻ, ഭദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.