dam
തെന്മല പരപ്പാർ അണക്കെട്ട് പ്രദേശത്ത് ഡാംസുരക്ഷ അതോറിറ്റി ചെയർമാൻ റിട്ട.ജസ്റ്റിസ് രാമചന്ദ്രൻെറ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു..

പുനലൂർ:തെന്മല ഡാമിൽ ഡാം സുരക്ഷ അതോറ്റി അംഗങ്ങൾ സുരക്ഷ പരിശോധന നടത്തി. അതോറിട്ടി ചെയർമാൻ ആർ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഈ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡാമിലും തന്ത്ര പ്രധാനമായ അനുബന്ധ സ്ഥലങ്ങളിലും സുരക്ഷക്കാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നത്. കഴിഞ്ഞ വർഷം പരിശോധനയിൽ നിർദ്ദേശിച്ച ചോർച്ച തടയാനുള്ള നടപടിയടക്കം പൂർത്തിയാക്കിയതിൽ സംഘം സംതൃപ്തി രേഖപ്പടുത്തി. കേന്ദ്ര സഹായത്തോടെയുള്ള ഡാം പുനരധിനാസ പദ്ധതിയിൽ നിന്നും പണം അനുവദിച്ചാണ് ഡാം ഭിത്തിയിലേയും ഗാലറിയിലേയും ചോർച്ച അടച്ച് മറ്റ് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഡാംഭീത്തിയിലെ ചോർച്ച വളരെ കുറഞ്ഞതായി സംഘം വിലയിരുത്തി.
ഡാംടോപ്പ്, സ്പിൽവേ, ഗാലറി. പള്ളംവെട്ടി എർത്ത്ഡാം, ലുക്കൗട്ട് തടയണ തുടങ്ങിയ ഭാഗങ്ങളിൽ സംഘം പരിശോധന നടത്തി. ഐ.ഡി.ആർ.ബി ചീഫ് എൻജീനിയർ ഡി. ബിജു, ഇറിഗേഷൻ പാർട്ട് സെക്കന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ബിനുജയകുമാർ, കല്ലട ജലസേചന പദ്ധതി എക്സിക്യൂട്ടിവ് എൻജിനീയർ ടെസിമോൻ, അസി.എക്സി.എജിനീയർ കെ.എം. മണിലാൽ, എ.ഇ. ശിവശങ്കരപിള്ള തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.