afsal

ഇരവിപുരം: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ ഗാന്ധിനഗർ 247 അഫ്സൽ മൻസിലിൽ സലിം - സോഫിയ ദമ്പതികളുടെ മകൻ അഫ്സലാണ് (14) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസും സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അയത്തിൽ വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇരവിപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.