ഓച്ചിറ: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്നതിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കഴിഞ്ഞ മൂന്ന് വർഷമായി ആവർത്തിക്കുന്നവയാണെന്നും അതിനാൽ ബഡ്ജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നും സി.ആർ. മഹേഷ് ആരോപിച്ചു. കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രവർത്തക കൺവെൻഷനും ജനപ്രതിനിധികളുടെ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ പ്രവർത്തനരേഖ അവതരിപ്പിച്ചു. കെ.പി.സി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ പുതിയ ജനപ്രതിനിധികളെ അനുമോദിച്ചു. ഡി.സി.സി ജന. സെക്രട്ടറി കെ.കെ. സുനിൽകുമാർ, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, എൻ. അജയകുമാർ, എൻ. വേലായുധൻ, എൻ.കെ. ഷാജഹാൻ, സിദ്ധിഖ്, ബി. സെവന്തികുമാരി തുടങ്ങിയവർ സംസാരിച്ചു.