കുന്നത്തൂർ: ഭരണിക്കാവിൽ നടന്ന ആർ.എസ്.പി കുന്നത്തൂർ നിയോജക മണ്ഡലം നേതൃസംഗമം എൻ .കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശേരി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ,കെ.മുസ്തഫ, പാങ്ങോട് സുരേഷ്,കെ.ജി. വിജയദേവൻ പിള്ള, സി.ഉണ്ണികൃഷ്ണൻ,ഉല്ലാസ് കോവൂർ,തുണ്ടിൽ നിസാർ, സൈമൺ ഗ്രിഗറി,ഡി.അലക്സ് കുട്ടി,കെ.രാജി,എസ്. വേണുഗേപാൽ,നവാസ് ചേമത്തറ തുടങ്ങിയവർ സംസാരിച്ചു.