photo
കരുനാഗപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആർ.എസ്. കിരണിന് ചുമതല നൽകുന്ന സ്‌പെഷ്യൽ കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇടതു സർക്കാരിലെ മന്ത്രിമാർ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും പി.എസ്.സിയെ നോക്കുകുത്തിയാക്കി തങ്ങളുടെ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ പറഞ്ഞു. കരുനാഗപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആർ.എസ്. കിരണിന് ചുമതല നൽകുന്ന സ്‌പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് അരുൺരാജ്, സംസ്ഥാന സെക്രട്ടറി ജി. മഞ്ജുകുട്ടൻ, കെ.പി.സി.സി ഭാരവാഹികളായ തൊടിയൂർ രാമചന്ദ്രൻ, ബിന്ദുജയൻ, കെ.ജി. രവി, എം. അൻസാർ, കമ്പറ നാരായണൻ, ഡി.സി.സി ഭാരവാഹികളായ മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസർ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി തുടങ്ങിയവർ പങ്കെടുത്തു. ബിനോയ് കരിമ്പാലിൽ സ്വാഗതവും വരുൺ ആലപ്പാട് നന്ദിയും പറഞ്ഞു.