a
ഷോപ്സ് യൂണിയൻ എഴുകോണിൽ നടത്തിയ കർഷക ഐക്യദാർഢ്യ ധർണ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) എഴുകോണിൽ സായാഹ്ന ധർണ നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. കാർഷിക, പൊതുവിതരണ മേഖലകളെ അപ്പാടെ തകർക്കുന്നതാണ് മോദി സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ജി.ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു.എം.പി.മനേക്ഷ, വി.എസ്.സോമരാജൻ, കെ.തമ്പാൻ, എം.പി.മഞ്ചു ലാൽ, തുളസീ മോഹനൻ, എസ്.സുജിത്ത്, സി.പി.രാജു, രജിത ലാൽ, കെ.ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു.