കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം വിശേഷാൽ പൂജകളോടെ സംഘടിപ്പിച്ചു. ഗണപതിഹോമം, കലശം, മഹാഗുരുപൂജ, ഭാഗവത പാരായണം, കലശം എന്നിവ നടന്നു. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, മുൻ യോഗം അസി. സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ സിബു വൈഷ്ണവ്, സജീവ്, എസ്. അനിൽകുമാർ, ഷൈബു, നകുലരാജൻ, പുഷ്പപ്രതാപ്, ലിബു, തുളസീധരൻ, പ്രിൻസ് സത്യൻ, വനിതാസംഘം ഭാരവാഹികളായ ശോഭനാദേവി, ബീന ബാബു, ലളിത ദേവരാജൻ, സുനില രാജേന്ദ്രൻ, വിജയാംബിക, ശശികല, ബീന ഷാജി, ഷൈജ, വനജ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ എം.ആർ. ഷാജി, അഡ്വ. ജിൻസ്, സൈബർസേനാ ഭാരവാഹികളായ രഞ്ജിത്ത്, കണ്ടച്ചിറ എൽ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.