''
ഉത്സവങ്ങൾ വരെ നടത്താൻ അനുമതി നൽകിയ സ്ഥിതിക്ക് റെയിൽവേ വെട്ടിച്ചുരുക്കിയ സർവീസുകളും മറ്റ് ആനുകൂല്യങ്ങളും പുനരാരംഭിക്കണം. സീസൺ ടിക്കറ്റ് മാത്രമല്ല പ്രശ്നം. മുതിർന്ന പൗരന്മാർക്കും രോഗികൾക്കും ടിക്കറ്റ് നിരക്കിലുള്ള ഇളവ് ഇപ്പോഴില്ല. ഇത് പതിനായിരങ്ങളെയാണ് വലയ്ക്കുന്നത്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണം.
അഡ്വ. എസ്. ഷേണാജി
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ
''
ഇപ്പോൾ ദിവസേന ടിക്കറ്റ് റിസർവ് ചെയ്യേണ്ട അവസ്ഥയാണ്. ഇതിന് അമിതമായ സർവീസ് ചാർജും ഈടാക്കുന്നു. പാസഞ്ചർ സർവീസുകൾ ഇല്ലാത്തതിനാൽ ചെറിയ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർ ബസുകളെ ആശ്രയിക്കുകയാണ്. ചെലവ് കുതിച്ചുയർന്നു. യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണം.
ആർ. സതീഷ് കുമാർ
കെ.എസ്.ഇ.ബി ജീവനക്കാരൻ, തേവള്ളി സ്വദേശി
''
വാഹന ഗതാഗതത്തിന് വലിയ പ്രതിസന്ധി നേരിടുന്ന പ്രദേശമാണ് മൺറോത്തുരുത്ത്. ട്രെയിനാണ് പ്രധാന ആശ്രയം. നേരത്തെ നൂറ് രൂപയായിരുന്നു ഒരു മാസത്തെ യാത്രാ ചെലവ്. ഇപ്പോൾ ഒരു ദിവസം നൂറ് രൂപ വേണം. മെമു സർവീസുകളെയാണ് ഇവിടുത്തുകാർ ആശ്രയിച്ചിരുന്നത്. പാസഞ്ചർ - മെമു സർവീസുകൾ പുനരാരംഭിക്കണം.
എൻ. ചിത്രസേനൻ
വക്കീൽ ഗുമസ്തൻ, മൺറോത്തുരുത്ത് സ്വദേശി