ശാസ്താംകോട്ട: കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിലെ അദ്ധ്യാപകരുടെ മക്കൾക്കുള്ള എസ്.എസ്.ൽ.സി ,പ്ലസ്ടു അവാർഡുകൾ വിതരണം ചെയ്തു. നെടിയവിള അംബികോദയം സ്കൂളിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി കെ ഗോപൻ നിർവഹിച്ചു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗീത, അനിത കുമാരി,ശ്രീലത എന്നിവർ സംസാരിച്ചു