photo
കെ.ആർ.എഫ്.എ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ആർ.രാമചന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേരള ഫുട്ട് വെയർ റീട്ടെയിൽസ് അസോസിയേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷിഹാൻ ബഷി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഷിബു പാപ്പാസ്, മുനിസിപ്പൽ കൗൺസിലർ റെജി ഫോട്ടോപാർക് എന്നിവർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രാധാകൃഷ്ണൻ, സന്തോഷ് കുമാർ,പ്രമോദ് കുമാർ,നാസർ,ഷാഹിദ്,അൻസാരി,സേവ്യർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സമ്മാനോത്സവം 2021 ന്റെ പോസ്റ്റർ പ്രകാശനം ആർ.രാമചന്ദ്രൻ എം.എൽ.എ യും, കലണ്ടറിന്റെ പ്രകാശനം കൗൺസിലർ റെജി ഫോട്ടോപാർക്കും നിർവഹിച്ചു. ഷെജ (പ്രസിഡന്റ്) സഫീർ (സെക്രട്ടറി),ഷാജഹാൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.