കൊല്ലം : ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോ. കൊട്ടാരക്കര സബ് യൂണിറ്റ് സമ്മേളനം ഹോട്ടൽ അമ്പലക്കര റസിഡൻസിയിൽ കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സംഘടനയുടെ സംസ്ഥാന ട്രഷറർ ജി.തൃദീപ് മുഖ്യപ്രഭാഷണം നടത്തി. എ.കെ.ജി.എ കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.ബൈജു നഗരസഭാ ചെയർമാനെ ആദരിച്ചു.താലൂക്ക് പ്രസിഡന്റ് ആർ. സുരേഷ് സ്വാഗതം പറഞ്ഞു. എ.കെ.ജി.സി.എ ജില്ലാ സെക്രട്ടറി ദിലീപ്, താലൂക്ക് സെക്രട്ടറി സുനിൽ ദത്ത്, സജിം , എം.ആർ.നജിം,സതീഷ് വി.ലൂക്കോസ് എന്നിവർ സംസാരിച്ചു.
പുതിയ ഭരണ സമിതി പ്രസിഡന്റ് കെ. രാജേന്ദ്ര പ്രസാദ്, സെക്രട്ടറി അനിൽ കുമാർ, വൈസ് പ്രസിഡന്റുമാർ ഷിജു, ബിനു എഴുകോൺ, ജോ.സെക്രട്ടറിമാർ മോനച്ചൻ , ജയിംസ്, ട്രഷറർ സുജീഷ്, ഓർഗനൈസിംഗ് സെക്രട്ടറി വിശ്വനാഥൻ , കമ്മിറ്റി അംഗങ്ങളായി വിനായകൻ, സതീശൻ, വിജേഷ്, കെ.എം. രാജൻ, ഓമന കുട്ടൻ, കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെടുത്തു.