ശാസ്താംകോട്ട: പോരുവഴി 'ഇടയ്ക്കാട് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു.രാവിലെ 9 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് നാലായി ഒടിഞ്ഞു.പോസ്റ്റ് റോഡിനോട് ചേർന്ന് വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിനാൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ഇരുട്ടിലായി