കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജലഭവന് മുന്നിൽ ധർണ നടത്തി. പെൻഷൻകാർക്ക് ലഭിക്കാനുള്ള ബാലൻസ് കമ്മ്യൂട്ടേഷൻ തുക ഉടൻ നൽകുക, മറ്റ് മുഴുവൻ പെൻഷനറി ആനുകൂല്യങ്ങളും നൽകുക, അതോറിറ്റി മാനേജ്‌മെന്റുമായി വിവിധ ചർച്ചകളിൽ ഉണ്ടായ തീരുമാനങ്ങൾ നടപ്പിലാക്കുക, ശമ്പള - പെൻഷൻ പരിഷ്‌കരണങ്ങൾ ഒറ്റ ഉത്തരവിലൂടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
സംസ്ഥാന വൈസ് പ്രസിഡന്റ് തറയിൽ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഷംസുദ്ദീൻ, എ.കെ. രാജൻ, ഡി. സുന്ദരേശൻ, രവിദാസ്, രാമകൃഷ്ണപിള്ള, ജി. ബ്ലെയ്‌സി, വി.എസ്. സുലേഖ, സരളമ്മ, വൈ. അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.