bishop-house
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം ബിഷപ്പ് ഹൗസിൽ നടപ്പാക്കിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉത്സവം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കുന്നു. കൊല്ലം രൂപതാ മെത്രാ‍ൻ പോ‍ൾ ആന്റണി മുല്ലശേരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‍ർപേഴ്സൺ എസ്. ഗീതാകുമാരി, കൃഷി ഫീൽഡ് ഓഫീസ‍ർ പ്രകാശ് തുടങ്ങിയവർ സമീപം

കൊല്ലം: സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൊല്ലം ബിഷപ്പ് ഹൗസിൽ കൃഷി ചെയ്തെടുത്ത വിളകളുടെ വിളവെടുപ്പ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. രൂപതാ മെത്രാ‍ൻ പോ‍ൾ ആന്റണി മുല്ലശേരി പച്ചക്കറികൾ ഏറ്റുവാങ്ങി.

കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‍ർപേഴ്സൺ എസ്. ഗീതകുമാരി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഫീൽഡ് ഓഫീസ‍ർ ടി. പ്രകാശ്, ഫാ. വിൻസന്റ് മച്ചാഡോ, ഫാ. സെഫറി‍ൻ, ഫാ. ഫ്രാൻസിസ് ജോർജ്, അസിസ്റ്റന്റ് കൃഷി ഓഫീസ‍ർ സജീവ് കുമാർ, കൃഷി അസിസ്റ്റന്റ് വി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.