കരുനാഗപ്പള്ളി. മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദർശിച്ചതിന്റെ 78-ാം വാർഷികം പന്മന ആശ്രമത്തിൽ ആഘോഷിച്ചു. ഗാന്ധി ഫൗണ്ടേഷന്റെയും അംബേദ്കർ സ്റ്റഡി സർക്കിളിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. 1934 ഹരിജൻ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെത്തിയ ഗാന്ധിയെ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. ജനുവരി 19, 20 തീയതികളിൽ അദ്ദേഹം ആശ്രമത്തിൽ താമസിച്ച് പ്രാർത്ഥന നടത്തുകയും പൊതു സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.അംബേദ്കർ സ്റ്റഡി സർക്കിളിന്റെ ചെയർമാൻ ബോബൻ ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നൻ ഉണ്ണിത്താൻ, പന്മന മഞ്ചേഷ്, എ. എ .അസീസ്, അസ്ലം ആദിനാട്, സുമയ്യാ സലാം, ഷംനാദ് ഷാജഹാൻ, വിനോയി കരിപാലിൽ എന്നിവർ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.