photo
വലിയവിള ഫൗണ്ടേഷൻസിന്റെയും സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തലചായ്ക്കാനൊരിടം സെന്റ് ജോസഫ് ഹോംസ് പദ്ധതി കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, സ്മിതാ രാജൻ തുടങ്ങിയവർ സമീപം

കുണ്ടറ: വലിയവിള ഫൗണ്ടേഷൻസിന്റെയും സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'തലചായ്ക്കാനൊരിടം' സെന്റ് ജോസഫ് ഹോംസ് പദ്ധതിക്ക് തുടക്കമായി. വർഷംതോറും ഒരു വീട് വീതമാണ് പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുക.

കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിഅമ്മ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. വലിയവിള ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി സ്മിത രാജൻ, വാർഡ് മെമ്പർ സജിലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീരാഗ് മഠത്തിൽ, കോൺഗ്രസ് കിഴക്കേകല്ലട മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട, ബി.ജെ.പി കിഴക്കേകല്ലട മണ്ഡലം കമ്മിറ്റി അംഗം കെ.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു. ഷിബുകുമാർ സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പൽ ലേഖ പവനൻ നന്ദിയും പറഞ്ഞു.

വീടില്ലാത്ത നിർദ്ധനർക്ക് പദ്ധതി പ്രകാരം അപേക്ഷിക്കുന്നതിനുള്ള ഫാറം സെന്റ് ജോസഫ് സ്‌കൂളുകളിൽ നിന്ന് ഫെബ്രുവരി 10 വരെ വിതരണം ചെയ്യും.