train

"

വിദ്യാർത്ഥികളുടെ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിലെങ്കിലും ടിക്കറ്റ് നൽകണം. വടക്കൻ ജില്ലകളിൽ നിന്ന് എത്താൻ ട്രെയിനിനെ ആശ്രയിക്കണം. പാസഞ്ചർ, മെമു സർവീസുകൾ ആരംഭിക്കാൻ നടപടിവേണം

അജ്മൽ, കരുനാഗപ്പള്ളി
നിയമവിദ്യാർത്ഥി, ലോ കോളേജ്, തിരുവനന്തപുരം

"

പാസഞ്ചർ ട്രെയിനുകൾ ഇല്ലാത്തതിനാൽ ക്ലാസിലെത്താൻ വൈകുന്നു. ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. ട്രെയിൻ സർവീസുകൾ പൂർണമായി ആരംഭിക്കാത്തത് പ്രതിഷേധാർഹമാണ്.


അഖിൽ, എഴുകോൺ,​ വിദ്യാർത്ഥി

കൊല്ലം എസ്.എൻ.കോളേജ്

"

കോളേജിലെത്താൻ ആശ്രയം ട്രെയിനുകളാണ്. എന്നാലിപ്പോൾ രണ്ടിലധികം ബസുകൾ കയറേണ്ട അവസ്ഥയാണ്. ട്രെയിനുകളിലെ റിസർവേഷൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കണം.


എൻ.നിഷാന, ആറ്റിങ്ങൽ

വിദ്യാർത്ഥിനി, എസ്.എൻ കോളേജ്, കൊല്ലം

"

ബസിനെ ആശ്രയിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കുള്ള കൺസഷൻപോലും ബസിൽ ലഭിക്കുന്നില്ല. ട്രെയിനിൽ എല്ലാ ദിവസവും ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നത് പ്രായോഗികമല്ല.


പ്രിയങ്ക, കടപ്പാക്കട
നിയമവിദ്യാർത്ഥിനി, തിരുവനന്തപുരം

"

പരീക്ഷാക്കാലം കൂടിയാണ് വരുന്നത്, യാത്രാച്ചെലവ് മാത്രമല്ല കോളേജിൽ കൃത്യസമയത്ത് എത്താനും കഴിയുന്നില്ല. അതുകൂടി പരിഗണിച്ച് പാസഞ്ചർ സർവീസുകൾ ഉൾപ്പെടെയുള്ളവ എത്രയും വേഗത്തിൽ ആരംഭിക്കണം.


അനന്തു, പടിഞ്ഞാറേ കല്ലട
വിദ്യാർത്ഥി, ശ്രീഅയ്യപ്പാ കോളേജ്, ചെങ്ങന്നൂർ

''

സ്കൂൾ - കോളേജുകൾ പ്രവർത്തനം ആരംഭിച്ചിട്ടും ട്രെയിൻ സർവീസുകൾ ആരംഭിക്കാത്തത് പ്രതിഷേധാർഹമാണ്. വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിൽ നിന്ന് പിന്മാറി പാസഞ്ചർ സർവീസുകളുൾ ആരംഭിക്കണം.


കൃഷ്ണനുണ്ണി, പടിഞ്ഞാറേകല്ലട
വിദ്യാർത്ഥി, ശ്രീഅയ്യപ്പ കോളേജ്, ചെങ്ങന്നൂർ