കുന്നിക്കോട്: വൃന്ദാവനത്തിൽ എൻ. ജനാർദ്ദനൻ നായർ (87) നിര്യാതനായി. പവിത്രേശ്വരം കെ.എൻ.എൻ.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂഷൻസ് മാനേജർ, സർവോദയ സംഘം ജില്ലാ പ്രസിഡന്റ്, വെട്ടിക്കവല ഖാദി ബോർഡ് ചെയർമാൻ, കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രതിനിധി, സഭാ മുൻ മെമ്പർ, മദ്യ നിരോധന സമിതി പ്രവർത്തകൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ജെ.കെ. ഗോപകുമാർ (എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്, പാലക്കാട്), ജെ.കെ. നന്ദകുമാർ (എസ്.സി.വി എൽ.പി.എസ്, പവിത്രേശ്വരം), ജെ.കെ. കൃഷ്ണകുമാർ (ഡി.കെ.എം എച്ച്.എസ്, കോട്ടവട്ടം). മരുമക്കൾ: ടി. ദീപാലക്ഷ്മി (കെ.എൻ.എൻ.എം എച്ച്.എസ്.എസ്, പവിത്രേശ്വരം), കെ. ബിന്ദു (ഗവ. എച്ച്.എസ് കുളക്കട), ജി.ആർ. സിന്ധു (ഗവ. മോഡൽ എച്ച്.എസ്.എസ്, വെട്ടിക്കവല). സഞ്ചയനം 28ന് രാവിലെ 8ന്.