പരവൂർ: കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റി പ്രവർത്തകർ കൺവെൻഷൻ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഹാളിൽ നടന്നു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ്, എസ്. രമണൻ, പരവൂർ സജീബ്, പരവൂർ മോഹൻദാസ്, ബി. സുരേഷ്, സുധീർ കുമാർ, ലത മോഹൻദാസ്, ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.