lathika
സമന്വയം ബാല സാഹിത്യ പുരസ്കാരം നേടിയ ലതിക വിജയകുമാർ

കൊട്ടാരക്കര: സമന്വയം സാഹിത്യസമിതിയുടെ 2020 ലെ ബാലസാഹിത്യ പുരസ്കാരത്തിന് ലതികാ വിജയകുമാറിനെ തിരഞ്ഞെടുത്തു.ലതിക വിജയകുമാർ രചിച്ച കിലുക്കാം പെട്ടി എന്ന ബാല സാഹിത്യകൃതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇരുന്നൂറിൽ പരം കൃതികളിൽ നിന്ന് ഡോ.ജോ‌ർജ് ഓണക്കൂർ ചെയർമാനും പ്രൊഫ. വി.മധുസൂദനൻ നായർ , ഉമ്മന്നൂർ ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് കിലുക്കാംപെട്ടി തിരഞ്ഞെടുത്തത്.വരുന്ന മാർച്ചിൽ അവാ‌ർഡു സമ്മാനിക്കും..