ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ബാദുഷ മൻസിലിൽ യു.കെ. അബ്ദുൽ റഷീദ് മൗലവി (66) നിര്യാതനായി. പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ലജുനത്തുൽ മുഅല്ലമീൻ ശാസ്താംകോട്ട മേഖലാ പ്രസിഡന്റ്, അൻവാർശേരി ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9ന് മൈനാഗപ്പള്ളി ചെറുപിലാക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റഹിമാബീവി. മക്കൾ: ബാദുഷ, സൂഫിയ, മിദിലാജ് മന്നാനി, ബൽക്കീസ് ബീഗം, അൻവർഷ. മരുമക്കൾ: അബ്ദുൽ വാഹിദ്, ഷീജ, സഫിയ.