charamam

ഓയൂർ: വെളിയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മീയ്യണ്ണൂർ വിഷ്ണു വിലാസത്തിൽ രാജേന്ദ്രൻ പിള്ളയുടെയും വത്സലാമണിയുടെയും മകൻ വിഷ്ണു (26) മരിച്ചു. കഴിഞ്ഞ ചൊവ്വഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോൾ വെളിയം മാവിള ജംഗ്ഷന് സമീപത്ത് വച്ച് എതിർ ദിശയിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് മരിച്ചത്. അവിവാഹിതനാണ്. പൂയപ്പള്ളി പൊലീസ് കേസെടുത്തു. വിഷ്ണുവിനൊപ്പം യാത്ര ചെയ്തിരുന്ന മീയണ്ണൂർ ബിന്ദു ഭവനത്തിൽ ജോൺസണും (39) സാരമായി പരിക്കേറ്റിരുന്നു. ഇയാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണുവിന്റെ സഹോദരി: വീണ.