കരുനാഗപ്പള്ളി: ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവ് പി.വിശ്വനാഥനെ അനുസ്മരിച്ചു. എ.കെ.ജി.സി.എ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻതെരുവ് മെമ്മറീസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പൊതുയോഗവും സംസ്ഥാന കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.അൻസർ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻപിള്ള, എൻ.വി.അജിത്ത് പ്രസാദ്, ജെ.ബദറുദ്ദീൻ, പി.അജയകുമാർ, എൽ.സത്യശീലൻ, എസ്.മന്മഥൻപിള്ള, പി.എച്ച്. റഷീദ്, പി.പ്രദീപ്, എസ്.പ്രവീൺകുമാർ, കെ.സത്യരാജൻ, റോയ്.ജി.ജോർജ്ജ്, എസ്.രാജു, ജി.സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷാധികാരിയായി തിരഞ്ഞെടുത്ത എസ്.ജയമോഹനെ യോഗത്തിൽ വെച്ച് ആദരിച്ചു.