raveendran-k-k-55

പടിഞ്ഞാറേകല്ലട: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം സെൻട്രൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ മരിച്ചു. ഉള്ളുരുപ്പ് കണ്ണങ്കര വീട്ടിൽ കെ.കെ. രവീന്ദ്രനാണ് (55) ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. നാളുകളായി തൈറോയ്ഡ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപ് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം കൊവിഡ് ചട്ടങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ നടത്തി. ഭാര്യ: രേണുക (വെമ്പായം ഗ്രാമ പഞ്ചായത്ത് ജീവനക്കാരി). മക്കൾ: രാംചന്ദ്, രാംജിത്ത്. സഞ്ചയനം 25ന് രാവിലെ 8ന്.