covid

മൺറോത്തുരുത്ത്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മൺറോത്തുരുത്തിലെ ടൂറിസം മേഖലയിലും തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ അറിയിച്ചു. വാർഡ് തലത്തിൽ നിരീക്ഷണ സമിതികൾ പുനഃസംഘടിപ്പിക്കാനും ടെസ്റ്റ് ക്യാമ്പ് നടത്താനും പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നീരിക്ഷണസമിതി യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് അനിറ്റ, അംഗങ്ങളായ ജയപ്രകാശ്, പ്രമീളാ പ്രകാശ്, സോഫിയ പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.