തഴവ: യുവാവിനെ വീട്ടുവളപ്പിലെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തഴവ കുതിരപ്പന്തി പുഷ്‌പാലയത്തിൽ (നന്ദവനം) മോഹൻദാസാണ് (45) മരിച്ചത്. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.