കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഏകദിന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി , എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ച് 25 വർഷം പിന്നിടുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് വനിതാ സംഘം പ്രവർത്തകർക്കായി ഏകദിന പഠന ക്ലാസ് നടത്തുന്നത്. 26 ന് രാവിലെ 9.30 മണി മുതൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ചടങ്ങിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബികാകുമാരി അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം യൂണിയൻ ട്രഷറർ ഗീതാബാബു ഗുരുസ്മരണ നടത്തും. യൂണിയൻ സെക്രട്ടറി എ.സോമരാജൻ, പ്രസിഡന്റ് കെ.സുശീലൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മാ സോമരാജൻ എന്നിവർ പ്രസംഗിക്കും. അധികാര രാഷ്ട്രീയങ്ങളിൽ വനിതാ സംഘത്തിന്റെ പങ്ക് എന്ന വിഷയത്തിൽ വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് സംഗീതാ വിശ്വനാഥൻ, , എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ എന്നിവർ ക്ലാസ് നയിക്കും. യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ഡോ. കെ.രാജൻ, എം.രാധാകൃഷ്ണൻ, എൻ.മധു, കെ.സദാനന്ദൻ, ജി.ശ്രീകുമാർ, എൻ.ബാബു, പി.ഡി.രഘുനാഥൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ നീലികുളം സിബു, ടി.ഡി.ശരത് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കും. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ട്രോഫികൾ സംഗീത വിശ്വനാഥൻ വിതരണം ചെയ്യും. വനിതാ സംഘം യൂണിയൻ സെക്രട്ടറി മധുകുമാരി സ്വാഗതവും വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറയും.