തഴവ: നിർദ്ധന കുടുംബത്തിനായി പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച വീടിന്റെ താക്കോൽ ദാന ചടങ്ങ് നാളെ നടക്കും. മാതാപിതാക്കൾ നഷ്ടപ്പെട്ട പ്ലസ് ടു വിദ്യാർത്ഥി തരുൺ സഹോദരി തരുണ്യ എന്നിവർക്കായാണ് വീട് നിർമ്മിച്ച് നൽകിയത്. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം കഴിഞ്ഞു വരുന്ന ഇവർക്ക് വിവിധ സാങ്കേതിക കാരണങ്ങളാൽ ലൈഫ് പദ്ധതിയിൽ നിന്ന് വീട് അനുവദിച്ചില്ല.
രാവിലെ 8-30 ന് പാവുമ്പ കാളിയൻ ചന്തയിൽ ചേരുന്ന പൊതുചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുപോപാൽ എം.പി താക്കോൽദാനം നിർവഹിക്കും.
ഡി.സി.സി.പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ്, കെ.സി.രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.