പുനലൂർ: ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കൊവിഡ് പ്രതിരോധ മരുന്ന് നൽകി.ജൂനിയർ റെഡ്ക്രോസിന്റെയും ഹോമിയോ വകുപ്പിന്റെയും നേതൃത്വത്തിലാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തത്.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു.പ്രഥമാദ്ധ്യാപിക ആർ.സുജാദേവി അദ്ധ്യക്ഷത വഹിച്ചു.റെഡ്ക്രോസ് ജില്ലാ വൈസ് ചെയർമാനും പുനലൂർ സെന്റ് തോമസ് ഹോമിയോ ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ.തോമസ്, ജൂനിയർ റെഡ്ക്രോസ് ഉപജില്ലാ പ്രസിഡന്റ് സി.ജി.കിഷോർ, ഗവ.താലൂക്ക് ഹോമിയോ ആശുപത്രിസൂപ്രണ്ട് ഡോ.ഐ.ആർ.അശോക്കുമാർ തുടങ്ങിയവർ സംസാരിച്ചു.