കരുനാഗപ്പള്ളി: 'എനിക്കുവേണ്ടി ഒരാൽമരം നടൂ" എന്ന സുഗതകുമാരിയുടെ ആഗ്രഹത്തെ അന്വർത്ഥമാക്കി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബും മലയാളം ക്ലബും സ്കൂൾ വളപ്പിൽ അക്ഷര വൃക്ഷം എന്ന പേരിൽ അപൂർവമായ കല്ലരയാൽ നട്ടു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ആൽമരം നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. ടി .എ പ്രസിഡന്റ് ലാൽജി പ്രസാദ്, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം സിറിൾ എസ്. മാത്യു നഗരസഭാ കൗൺസിലർ സുഷ അലക്സ് , പരിസ്ഥിതി ക്ലബ് കോ -ഓർഡിനേറ്റർ സുധീർ ഗുരുകുലം, സീനിയർ അസിസ്റ്റന്റ് സി.ഷീജ അദ്ധ്യാപകരായ സജിത് പുളിമൂട്ടിൽ, ശ്രീജ , അശ്വതി പരിസ്ഥിതി ക്ലബ് അംഗങ്ങളായ അലൻ എസ്. പൂമുറ്റം, ബസാം കാട്ടൂർ , അനൂപ് തുടങ്ങിയവർ പങ്കെടുത്തു.