sndpups-photo
പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി. സ്കൂളിൽ കവയിത്രി സുഗതകുമാരിയുടെ ജന്മദിനാചരണത്തോടനുബന്ധിച്ച് പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നു

കൊല്ലം: കവയിത്രി സുഗതകുമാരിയുടെ 86-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി. സ്കൂളിൽ സുഗതവൃക്ഷം നട്ടു. പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ സ്കൂളിനോട് ചേർന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ,​ സീനിയർ അസിസ്റ്റന്റ് എമിൻ ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.