കൊല്ലം: മുൻ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി മെമ്പറുമായിരുന്ന എ. അബ്ദുൽ സലാമിന്റെ രണ്ടാം ചരമവാർഷികം കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം ചെയർമാൻ ജഹാംഗീർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി, മുൻ മണ്ഡലം പ്രസിഡന്റ് അനൂപ്കുമാർ, ഷാജി ഷാഹുൽ, കമറുദ്ദീൻ, നിഷാദ് ചകിരക്കട, പിണയ്ക്കൽ സക്കീർ, എം.എച്ച്. സനോഫർ, സനൂജ് ബഷീർ, നാസർ പന്ത്രണ്ടുമുറി, നിസാർ മജീദ്, മുനീർബാനു, നസീർബായി, ഷൺമുഖ സുന്ദരം, ഷാഹുദ്ദീൻ, ഷെഫീക്ക് തങ്ങൾ, നാസർ, അൻഷാദ്, ഷെഫീക്ക് തുടങ്ങിയവർ സംസാരിച്ചു.