edamon-vhse-1

തെന്മല: കവയിത്രി സുഗതകുമാരിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ വി. ശശിധരൻ അദ്ധ്യക്ഷനായി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ .വിധു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, സ്കൂൾ മാനേജർ ശാന്തമ്മ, ബിജു. സി തോമസ്, ബി. ഉദയകുമാർ, അനിൽ കുമാർ, രവികുമാർ, ജോബി, സ്റ്റാർസി രത്നാകരൻ, ആർ. ഉണ്ണികൃഷ്ണൻ, ശ്രീലത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു.