ചാത്തന്നൂർ: മഹിളാ കോൺഗ്രസ് കല്ലുവാതുക്കൽ ടൗൺ വാർഡ് സമ്മേളനം സംസ്കാര സാഹിതി ജില്ലാ ജനറൽ കൺവീനർ ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അശ്വതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. പ്രതീഷ് കുമാർ, രജനി രാജൻ എന്നിവരെ ആദരിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. പ്രതീഷ് കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ കല്ലുവാതുക്കൽ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി പാറയിൽ മധു, അജിത്ത് ലാൽ, മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ കൃഷ്ണലേഖ, ലൈല, രജനി രാജൻ, ആശ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി രഹ്ന ദേവസ്യ (പ്രസിഡന്റ്), ബിന്ദു (വൈസ് പ്രസിഡന്റ്), സുമ, രമ്യ, ശിൽപ്പ, ശിവാനി, മീനാക്ഷി, ആദിത്യ, മഹിമ (ജനറൽ സെക്രട്ടറിമാർ), രശ്മി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.