പുനലൂർ:പുനലൂർ-അഞ്ചൽ പാതയിലൂടെ രേഷൻ അരി കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറായ മുരളീധരനാ(47) ണ് പരിക്കേറ്റത്.ഇയാളെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45ഓടെ പാതയിലെ അടുക്കളമൂലക്ക് സമീപത്തായിരുന്നു അപകടം. പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സപ്ളൈയ്ക്കോയുടെ വെയർഹൗസ് ഗോഡൗണിൽ നിന്ന് ആയൂർ ഭാഗങ്ങളിലെ റേഷൻ കടകളിലേക്കുള്ള അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും കയറ്റിയെത്തിയതായിരുന്നു ലോറി.അടുക്കളമൂലയിലെ വളവിൽഎത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ തല കീഴായി മറിയുകയായിരുന്നു.അര മണിക്കൂറോളം ഗതാഗതം മുടങ്ങി.പുനലൂർ എസ്.ഐ.മിഥുന്റെ നേതൃത്വത്തിലുളള പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗത തടസം നീക്കി.