ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്ധ്യവയസ്കനെ പൊലീസ് പിടികൂടി. ചിറക്കര സ്വദേശി സജീവിനെയാണ് (48) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിലെത്തിയ പ്രതി രണ്ടുതവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.