കുണ്ടറ: വീടിന് സമീപം ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. മുളവന ചൊക്കംകുഴി മാങ്കോണത്ത് പുത്തൻവീട്ടിൽ ജോസഫിന്റെ മകൻ റിനുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ വീടിന് സമീപമായിരുന്നു അപകടം. റോഡിനുവശത്തുകൂടി നടന്നുപോവുകയായിരുന്ന റിനുവിനെ ബൈക്കിടിക്കുകയായിരുന്നു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് ഓടിച്ചിരുന്ന കിഴക്കേകല്ലട സ്വദേശി ആകാശിനും പരിക്കേറ്റു.
നിർമ്മാണ തൊഴിലാളിയായ റിനു അവിവാഹിതനാണ്.