കുണ്ടറ: വിരമിച്ച സൈനികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുമൂട് കണ്ണമ്പലത്ത് വീട്ടിൽ ഉദയകുമാറാണ് (48) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെ വീടിന്റെ വരാന്തയിലാണ് ഉദയകുമാറിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറുമൂട് 19ാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ആഹ്ളാദ പ്രകടനത്തിനിടെ സി.പി.എം പ്രാദേശിക നേതാവിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നാലുപേർക്കെതിരെ കെസെടുത്തു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഉദയകുമാർ ഉൾപ്പെട്ടിട്ടില്ലെന്ന് അറിയിച്ചിട്ടും കേസെടുത്തതായി ബി.ജെ.പി ആരോപിച്ചു.
ഉദയകുമാർ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ജോലി ലഭിക്കാതിരിക്കാൻ അയൽക്കാരനായ സി.പി.എം പ്രവർത്തകന്റെ പ്രരണയിൽ കള്ളക്കേസെടുക്കുകയായിരുന്നുവെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.എഫ്.ഇ കൊല്ലം ബ്രാഞ്ച് ജീവനക്കാരി പ്രീതാമോളാണ് ഭാര്യ. മക്കൾ: ദേവിക, ദേവർഷ്.