കൊല്ലം: യുവജനങ്ങളെ വഞ്ചിച്ച സർക്കാരാണ് പിണറായിയുടേതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ജയ് കിസാൻ, സേവ് പി.എസ്.സി എന്നീ മുദ്രാവാക്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവരോക്ഷം യുവജന റാലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി പുഷ്പലത, ഉപാദ്ധ്യക്ഷൻ ശബരിനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ചാണ്ടി ഉമ്മൻ തുടങ്ങി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുത്തു. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയിൽ നിരവധി പേർ അണിനിരന്നു.