തൊടിയൂർ: തൊടിയൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ.ജവാദ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ്, കെ. പി. സി. സി സെക്രട്ടറിമാരായ തൊടിയൂർ രാമചന്ദ്രൻ ,വത്സലൻ, ഡി .സി .സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ .കണ്ണൻ, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ എന്നിവർ പ്രസംഗിച്ചു.