കൊല്ലം: കേരളസർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി പുനലൂർ സോമരാജൻ ചുമതലയേറ്റു. സംസ്ഥാനത്തെ അനാഥാലയങ്ങൾക്കും മറ്റ് അഭയകേന്ദ്രങ്ങൾക്കും ലൈസൻസ് നൽകുന്നതിനും അല്ലാതെയും പരിശോധനകൾ നടത്തുക സ്ഥാപനത്തിന്റെ ഗുണനിലവാരവും അന്തേവാസികളുടെ ക്ഷേമവും ഉറപ്പുവരുത്തുക എന്നിവയാണ് മുഖ്യ ചുമതലകൾ. അഞ്ചു വർഷമാണ് കാലാവധി. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയാണ് സോമരാജന്.ബോർഡ് ചെയർമാൻ വി.എം. കോയ മാസ്റ്റർക്ക് കാസർകോഡ്, വയനാട് എന്നീ ജില്ലകളുടെയുംമെമ്പർമാരായ സിസ്റ്റർ വിനീതയ്ക്ക് കണ്ണൂർ, ഇ.പി. ഇമ്പിച്ചികോയയ്ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളുടെയും, സുമലത മോഹൻദാസിന് പാലക്കാട്, ഫാദർ ലിജോ ചിറ്റിലപ്പള്ളിക്ക് തൃശൂർ, സിസ്റ്റർ മെറിന് എറണാകുളം, ഫാദർ റോയി മാത്യു വടക്കേലിന് ഇടുക്കി, കോട്ടയം ജില്ലകളുടെയും ഫാദർ ജോർജ് ജോഷ്വായ്ക്ക് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളുടെയും ചുമതലകളാണ്.കേരള അസംബ്ലിയിൽ നിന്ന് എം.എൽ.എ.മാരായ പി.ടി.എ. റഹിം,വി.ആർ. സുനിൽകുമാർ, എം. ഉമ്മർ,പാർലമെന്റ് പ്രതിനിധിയായി എ.എം. ആരിഫ് എം.പി എന്നിവരും ബോർഡ് അംഗങ്ങളാണ്.