photo
നവീകരിച്ച അഞ്ചൽ അൽ അമാൻ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. എസ്. ദേവരാജൻ, ഫസലുദ്ദീൻ അൽ അമാൻ തുടങ്ങിയവർ സമീപം

അഞ്ചൽ: നവീകരിച്ച അഞ്ചൽ അൽ-അമാൻ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രസംഗം നടത്തി. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, മുൻ എം.എൽ.എ. പുനലൂർ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, ജില്ലാ പഞ്ചായത്ത് അംഗം അംബികാകുമാരി, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീനാമനാഫ്, ഇടമുളയ്ക്കൽ ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് സുജാസുരേന്ദ്രൻ, ബ്ലോക്ക് പ‌ഞ്ചായത്ത് അംഗം എ. സക്കീർ ഹുസൈൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് സെക്രട്ടറി വി.എം. തോമസ്, അൽ-അമാൻ ഗ്രൂപ്പ് എം.ഡി. എസ്. ഫസലുദ്ദീൻ,​ അനീഷ് കെ. അയിലറ,​ അഡ്വ. ജി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.