jayalal-
ചാത്തന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ എൽ.ഇ.ഡി ബൾബ് വിതരണം വാർഡ് മെമ്പർ രേണുക രാജേന്ദ്രന് ബൾബ് കൈമാറി ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരം ചാത്തന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ എൽ.ഇ.ഡി ബൾബ് വിതരണത്തിന് തുടക്കമായി. ചാത്തന്നൂർ അങ്കണവാടിയിലേക്കായി വാർഡ് മെമ്പർ രേണുക രാജേന്ദ്രന് ബൾബ് നൽകി ജി.എസ്. ജയലാൽ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, കെ. സജിത്ത്, എം.പി. ജയകുമാർ, സത്യപ്രകാശ്, കൃഷ്ണകുമാർ, ജി. സരോഷ് എന്നിവർ സംസാരിച്ചു. സോഫിയ വിൻസെന്റ് സ്വാഗതവും ചാത്തന്നൂർ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ബി. ജയസ്മിത നന്ദിയും പറയും.