wastes
പടം

തെന്മല : വെള്ളിമല ആനപ്പെട്ടകോങ്കൽ പാതയിൽ ചിറ്റാലംകോടിന് സമീപം സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായി. അറവ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് പാതയോരത്ത് തള്ളുന്നത്. ആളൊഴിഞ്ഞ ഭാഗങ്ങളിൽ രാത്രിയിൽ വാഹനങ്ങളിൽ എത്തിയാണ് അറവ് മാലിന്യങ്ങളടക്കം തള്ളുന്നത്. ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വഴിനടക്കുവാനോ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിചെയ്യുവാനോ പോലും കഴിയാത്ത അവസ്ഥയാണ്. കൂടാതെ കാട്ടുപന്നികളടക്കം കൂട്ടത്തോടെ എത്തി മാലിന്യങ്ങൾ ഭക്ഷിക്കുകയാണ്. ഇതോടെ പ്രദേശവാസികൾക്ക് കാട്ടുപന്നികളെയും പേടിക്കേണ്ട അവസ്ഥയായി. മാലിന്യപ്രശ്നത്തിനെതിരെ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. എത്രയും വേഗം പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.