കൊട്ടാരക്കര: കാടാംകുളം മാടൻകാവ് കുടിവെള്ള പദ്ധതി പി.ഐഷാപോറ്റി എം.എൽ.എ നാടിന് സമർപ്പിച്ചു. വേനൽക്കാലത്തും മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടാറുള്ള കാടാംകുളം, നീലേശ്വരം വാർഡുകളിലുള്ളവരുടെ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമായത്. കൊട്ടാരക്കര നഗരസഭ 32 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമർപ്പണ യോഗത്തിൽ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, കൗൺസിലർമാരായ എസ്.ആർ.രമേശ്, ഉണ്ണിക്കൃഷ്ണ മേനോൻ, സുജ, ഫൈസൽ ബഷീർ, ജി.സുഷമ, മിനികുമാരി, ഗിരീഷ് കാടാംകുളം, ജെയ്സി ജോസ്, വനജ രാജീവ്, കണ്ണാട്ട് രവി, അസി.എൻജിനീയർ സ്റ്റീഫൻ അലക്സാണ്ടർ, സെക്രട്ടറി പ്രദീപ് കുമാർ, ബി.ശ്യാമളയമ്മ, കൃഷ്ണൻകുട്ടി നായർ, ശിവകുമാർ എന്നിവർ പങ്കെടുത്തു. അയ്യായിരം ലിറ്റർ സംഭരണശേഷിയുള്ളതാണ് ജലസംഭരണി.